അദൃശ്യമാക്കാവുന്ന പിന്‍ക്യാമറാ സിസ്റ്റവുമായി വണ്‍പ്ലസ്
ഇന്നത്തെ കാലത്ത് മുന്‍നിര കമ്പനികളുടെ ഫോണുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതിനാല്‍ പുതിയ മാറ്റങ്ങള്‍ എങ്ങനെ കൊണ്ടുവരാമെന്ന് തലപുകയ്ക്കുകയാണ് ഫോൺ നിര്‍മാതാക്കള്‍. പ്രീമിയം ഫോണുകളുടെ ഫീച്ചറുകള്‍ അവയേക്കാള്‍ വിലകുറച്ചു നിര്‍മിച്ചു വില്‍ക്കുന്നുവെന്നതിൽ പേരുകേട്ട ചൈനീസ് കമ്പനിയാണ് വണ്‍പ്ലസ്. ഇന്ത്യന്‍ പ്രീമിയം ഫോണ്‍ വിപണിയില്‍ ഏറ്റവും പ്രിയം വണ്‍പ്ലസിനാണു താനും.
വണ്‍പ്ലസിന്റെ പുതിയ ശ്രേണിയായിരിക്കാം കണ്‍സെപ്റ്റ് വണ്‍. ഇപ്പോഴും ഇതൊരു സങ്കല്‍പ്പം മാത്രമാണ്. ഇത്തരം ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി ഉറപ്പിച്ചു പറയുന്നില്ല. എന്നാലും, ഈ ഫോണില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഫീച്ചറുകളുടെ കൂട്ടത്തില്‍ അദൃശ്യമാക്കാവുന്ന പിന്‍ക്യാമറാ സിസ്റ്റവും ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഫോണിനെക്കുറിച്ചുള്ള വവിരങ്ങള്‍, ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് എക്‌സിബിഷനായ സിഇഎസ് 2020യില്‍ പുറത്തുവിടുമെന്നും വണ്‍പ്ലസ് അറിയിച്ചു. എന്നാല്‍ സിഇഎസ് വരെകാത്തിരക്കേണ്ട അതിന്റെ ചില കാര്യങ്ങള്‍ അറിയാനെന്നു പറഞ്ഞാണ് അവര്‍ ചെറിയ വിഡിയോ ഉള്‍പ്പെടുത്തി ട്വീറ്റ് നടത്തിയത്.
മറ്റാരും നല്‍കാത്ത അദൃശ്യ ക്യാമറ, കളര്‍ ഷിഫ്റ്റിങ് ഗ്ലാസ് ടെക്‌നോളജിയുെട മായാജാലമാണ്. എന്നാല്‍, കണ്‍സെപ്റ്റ് വണ്ണില്‍ പിടിപ്പിക്കുന്ന ക്യാമറകള്‍ വണ്‍പ്ലസ് 7ടി പ്രോയില്‍ കണ്ട ട്രിപ്പിള്‍ ക്യാമറാ സിസ്റ്റത്തിലേതു തന്നെയായിരിക്കുമെന്നാണ് അഭ്യൂഹം. 48എംപി പ്രധാന ക്യാമറ, 8എംപി ടെലി, 16എംപി വൈഡ് എന്നിങ്ങനെയാണത്. ഡിസൈനിന്റെ കാര്യത്തില്‍ വണ്‍പ്ലസിന്റെ നീക്കം ഉത്സാഹം പകരുന്നതാണെന്ന് അവലോകകര്‍ പറയുന്നു. ഭാവിയുടെ ഡിസൈന്‍ പേറുന്ന ഫോണുകളിലൊന്ന് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതുവരെയുള്ള ഒരു വണ്‍പ്ലസ് ഫോണിനെയും അനുസ്മരിപ്പിക്കപ്പടാത്ത തരം ഡിസൈനായിരിക്കും ഇതിന്. ഈ ഫോണ്‍ വണ്‍പ്ലസിന്റെ ഫോള്‍ഡബിൾ ഫോണ്‍ ആയിരിക്കാമെന്ന റിപ്പോർട്ട് പരന്നിരുന്നു. എന്നാല്‍, പുതിയ ട്വീറ്റോടെ അത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
www.ezhomelive.com
No comments
Post a Comment