നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയിൽ
കൊച്ചി: നടന് ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്കി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ വേണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയവേ സുനിൽകുമാർ ദിലീപിനയച്ച കത്താണ് ഹർജിക്ക് ആധാരം.
നടിയെ ആക്രമിച്ച കേസിനൊപ്പം ഈ കേസ് പരിഗണിക്കരുത്. ഈ കേസില്‍ ഇര താനാണ്. പ്രതിയായ കേസിനൊപ്പം ഇരയായ കേസ് പരിഗണിക്കരുതെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ ആവശ്യം.
ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പടെ മൂന്ന് പ്രതികളുണ്ട്. വിഷ്ണു, സനല്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
എന്നാൽ സുനിൽ കുമാർ ദിലീപനയച്ച കത്ത് നടിയെ ആക്രമിച്ച കേസിന്‍റെ തുടർച്ചയാണെന്നും അതിനാൽ പ്രധാന കേസിന്‍റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നേരത്തെതന്നെയുളള നിലപാട്. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
No comments
Post a Comment