ശബരിമല യുവതീപ്രവേശം: സത്യവാങ്മൂലത്തെ കുറിച്ച് തീരുമാനമെടുക്കാൻ ദേവസ്വം ബോർഡ് യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തില്‍ നല്‍കുന്ന പുതിയ സത്യവാങ്മൂലത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് മൂന്നിന് ബോര്‍ഡ് ആസ്ഥാനത്താണ് യോഗം. വിഷയത്തില്‍ മുന്‍നിലപാട് തിരുത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. എന്നാൽ, വിശ്വാസികളുടെ താത്പര്യം മുന്‍നിര്‍ത്തിയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് യോജിച്ച തരത്തിലുമുള്ള നിലപാടാകും ബോര്‍ഡ് എടുക്കുക. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്യും.
ആചാരങ്ങള്‍ പ്രകാരം പത്ത് വയസിനും 50 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാന്‍ കഴിയില്ല. ഈ നിലപാട് തന്നെയാകും സ്വീകരിക്കുകയെന്നാണ് സൂചന.
യുവതീപ്രവേശന കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഒമ്ബതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകമായ നീക്കം.
No comments
Post a Comment