Header Ads

  • Breaking News

    പൗ​ര​ത്വ നി​യമം: കേ​ര​ളം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍



    തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സു​പ്രീം​കോ​ട​തി​യെ ആ​ര്‍​ക്കും സ​മീ​പി​ക്കാ​മെ​ന്നും നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ തെ​റ്റു​ണ്ടെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭ പ്ര​മേ​യ​ത്തെ മാ​ത്ര​മാ​ണ് താ​ന്‍ എ​തി​ര്‍​ത്ത​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

    നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. നി​യ​മം വി​വേ​ച​ന​പ​ര​വും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

     നേ​ര​ത്തെ, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​മേ​യം പാ​സാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെന്ന്‍ ഗ​വ​ര്‍​ണ​ര്‍ പ്ര​തി​ക​രി​ച്ചിരുന്നു. നി​യ​മ​വി​രു​ദ്ധ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും അ​പ്ര​സ​ക്ത​വു​മാ​ണ് പ്ര​മേ​യ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad