Header Ads

  • Breaking News

    ഡ്യൂട്ടിയിലായിരുന്ന എ എസ് ഐയെ വെടിവെച്ച് കൊന്നു



    തിരുവനന്തപുരം: കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കളിയിക്കാവിളയ്‌ക്ക്‌ സമീപമുള്ള ചെക്ക്‌പോസ്‌റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്‌.ഐയെ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. എസ്‌.എസ്‌. വില്‍സണ്‍ (54)ആണ്‌ മരിച്ചത്‌. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.

    വെടിവച്ചെന്നു കരുതുന്ന കൊലക്കേസ്‌ പ്രതിയായ രാജ്‌കുമാറിനെ പോലീസ്‌ തെരയുന്നു. ഇയാളോടൊപ്പം മറ്റൊരാക് കൂടി ഉണ്ടായിരുന്നു. ഇയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. 

    സിംഗിള്‍ ഡ്യൂട്ടി ചെക്ക്‌പോസ്‌റ്റില്‍ കാവല്‍ ജോലിക്ക്‌ നില്‍ക്കുമ്ബോഴായിരുന്നു മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സനുനേരെ വെടിവെച്ചത്‌. മൂന്ന്‌ തവണ വെടിയുതിര്‍ത്തതായാണ്‌ പ്രാഥമിക വിവരം.

    വെടിയുതിര്‍ത്തതിന്‌ ശേഷം മറ്റൊരുവാഹനത്തില്‍ കയറി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വില്‍സനെ കുഴിത്തുറ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡം സ്വദേശിയാണ്‌ മരിച്ച വില്‍സണ്‍.

    No comments

    Post Top Ad

    Post Bottom Ad