Header Ads

  • Breaking News

    വനത്തില്‍ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു



    മേട്ടുപ്പാളയം: വന്യജീവി സങ്കേതത്തില്‍ ട്രക്കിംഗിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്ബത്തൂരിന് സമീപം പെരിയനായ്ക്കന്‍ പാളയം വന്യജീവി സങ്കേതത്തിലായിരുന്നു സംഭവം. കോയമ്ബത്തൂര്‍ മാനഗറില്‍ ഭുവനേശ്വരി(40)​യാണ് കൊല്ലപ്പെട്ടത്.

    ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ഭുവനേശ്വരിയും ഭര്‍ത്താവും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്നാണ് പെരിയനായ്ക്കന്‍ പാളയം വന്യജീവി സങ്കേതത്തിലെ പാലമലയില്‍ വനത്തിലേക്ക് ട്രെക്കിങ്ങിന് പോയത്. ദമ്ബതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ട്രക്കിങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടത്.

    എല്ലാവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭര്‍ത്താവും സുഹൃത്തുക്കളുമാണ് വനംവകുപ്പ് ജീവനക്കാരെ അറിയിച്ചത്. വനം വകുപ്പിന്റെ മുന്‍കൂ‌ര്‍ അനുമതി വാങ്ങാതെയാണ് സംഘം വനത്തിലേക്ക് ട്രക്കിംഗ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രതികരിച്ചു.

    No comments

    Post Top Ad

    Post Bottom Ad