സെന്‍കുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പാതകം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഞാനെന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ പാതകമായിരുന്നു ടി.പി സെന്‍കുമാറിനെ ഡിജിപിയാക്കിയ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആ തെറ്റിന്റെ തിക്തഫലംഇപ്പോഴും ദുരന്തമായി അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാളുടെ ചുമതല തീര്‍ന്നപ്പോള്‍ ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് താന്‍ ചിന്തിച്ചത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല. ചക്കയല്ലല്ലോ ചൂഴ്ന്ന്നോക്കാനെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സമീപകാലത്തെ സെന്‍കുമാറിന്റെ പ്രസ്താവനകളും നിലപാടുകളും വന്‍ വിവാദമായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ തുറന്ന് പറച്ചിൽ.
രമേശ് ചെന്നിത്തല ഡിജിപിയാക്കിയ സെന്‍കുമാറിനെ പിണറായി വിജയന് മുഖ്യമന്ത്രിയായതിന് പിന്നാലെ സ്ഥാനത്തു നിന്നും മാറ്റി. ഇതിനെതിരേ കോടതിയെ സമീപിച്ച സെന്‍കുമാര്‍ പിന്നീട് ഡിജിപി സ്ഥാനത്തിരുന്നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.
No comments
Post a Comment