Header Ads

  • Breaking News

    സിപിഎമ്മിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച്‌ കേന്ദ്രം


    തിരുവനന്തപുരം: 
    കേന്ദ്രം പാസാക്കിയ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയില്‍ പങ്കാളികളായ വിദേശികളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലോ സമര പരിപാടികളിലോ വിദേശ പൗരന്മാര്‍ പങ്കെടുക്കുന്നത് വിസാ ചട്ടങ്ങളുടെ ലംഘനമാണ്.
    ഐപിസി സെക്ഷന്‍ 121 പ്രകാരം, ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക്കിനെതിരെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും രാജ്യത്തിന്റെ മണ്ണില്‍ നിന്നും കൊണ്ട് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതുമാണ് വിദേശികള്‍ക്കെതിരെയുള്ള കുറ്റം.ഇവര്‍ക്ക് വേണ്ടി ഒത്താശ ചെയ്തുകൊടുത്ത മുഴുവന്‍ പേരെയും ജലിലില്‍ അടയ്ക്കാവുന്ന ക്രിമിനല്‍ കുറ്റമാണിതെന്ന് ഐബി ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടി.കലാമണ്ഡലത്തിലെ അധ്യാപകര്‍, വിദേശികളെ ഇന്ത്യയില്‍ എത്തിച്ച ട്രാവല്‍ എജന്‍സികള്‍ എന്നിവരെക്കുറിച്ചുള്ള വിവരവും കേന്ദ്ര ഇന്റലിജന്‍സ് തേടിയിട്ടുണ്ട്.
    പാര്‍ലമെന്റ് പാസ്സാക്കിയ, ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പ് വച്ച നിയമത്തിനെതിരെയാണ് വിദേശികള്‍ പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്.ഇന്ത്യന്‍ ഫോറിനേഴ്സ് ആക്റ്റ് 1946, ഇന്ത്യന്‍ ഫോറിനേഴ്സ് ( അമെന്‍ഡ്മെന്റ് ആക്‌ട്) 2004 പ്രകാരമുള്ള ചട്ട ലംഘനമാണ് വിദേശികള്‍ നടത്തിയത്. മുമ്പ് ഇതേ സമരത്തില്‍ പങ്കെടുത്തതിനെ വിദേശ പൗരന്മാരെ നാട്ടില്‍ നിന്ന് തിരിച്ചയച്ച സംഭവം ഉണ്ടായിട്ടുണ്ട്.കലാമണ്ഡലത്തിലെത്തിയ വിദേശികള്‍ അവിടുത്തെ അധ്യാപകര്‍ക്കൊപ്പം സിപിഎം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സിപിഎം കേന്ദ്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.

    ചിലര്‍ വിദേശികളുടെ പേര് സഹിതം തന്നെ ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. അതേസമയം നിയമനടപടി തുടങ്ങിയതോടെ പലരും പോസ്റ്റ് മുക്കിയിരിക്കുകയാണ്. എസ്.സി മോര്‍ച്ച്‌ ജില്ലാ ജനറല്‍ സെക്രട്ടറി വി.സി ഷാജി ചെറുതുരുത്തി പോലീസില്‍ വിസാ ചട്ടം ലംഘിച്ച വിദേശികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad