Header Ads

  • Breaking News

    ഗവർണർ രാജിവച്ച് ബിജെപിയിൽ ചേരുന്നതാണ് ഭേദം :അബ്ദുൽമജീദ് മൈസൂര്



    കണ്ണൂർ:
    കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആസ്ഥാനം രാജിവച്ച് ബിജെപിയിൽ ചേരുന്നതാണ് വേദമെന്ന എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് മൈസൂര്. CAA പിൻവലിക്കുക എൻ ആർ സീ ഉപേക്ഷിക്കുക ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസൺ മാർച്ചിൽ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശ്. എന്നിവിടങ്ങളിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കളുടെ പേരിൽ വിലപിക്കുന്ന ഗവർണർക്ക് ഇന്ത്യ രാജ്യത്ത് ഭീകര വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ദളിത് കളുടെയും കാര്യത്തിൽ ദുഃഖം ഇല്ലാത്തത് പരിഹാസ്യമാണ്. NRCയും CAA യും ആരെയും ബാധിക്കില്ലെന്ന് പറയുന്ന ഗവർണർ അസമിൽ എൻആർസി നടപ്പാക്കിയപ്പോൾ 19 ലക്ഷം പൗരന്മാർ പുറത്തായ കാര്യത്തെക്കുറിച്ച് വ്യക്തമാക്കണം. രാജ്യത്ത് 80 ലക്ഷത്തിലധികം ആദിവാസികൾക്കും ലക്ഷക്കണക്കിന് നാടോടികളും പൗരത്വം തെളിയിക്കാൻ എന്ത് രേഖയാണ് കാണിക്കാൻ ആവുക. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനി എൻപിആർ നടപടി തുടങ്ങി കഴിഞ്ഞു. വിഷയത്തിൽ കോൺഗ്രസ് തുടരുന്ന ഇരട്ടതാപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എ സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി. സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ. വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി സുഫീറ. എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഫൈസൽ മാടായി. ഇന്ത്യൻ ദളിത് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് കെ ശശീന്ദ്രൻ. പിഡിപി ജില്ലാ പ്രസിഡണ്ട് സുബൈർ. പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീർ. ഇന്ത്യ കോൺഫെഡറേഷൻ ഓഫ് ഓഫ് എസ് സി എസ് ടി . ഓർഗനൈസേഷൻ കോഓഡിനേറ്റർ ജോൺസൺ നെല്ലിക്കുന്ന്. നാഷണൽ വിമൻസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട്  എസ് പി ഷമീന. എസ്ഡിപിഐ കണ്ണൂർ മണ്ഡലം സെക്രട്ടറി പി കെ ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
    എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് സ്വാഗതവും. കണ്ണൂർ നിയോജക മണ്ഡലം സെക്രട്ടറി പി കെ നന്ദിയും പറഞ്ഞു.
     സമാപന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ പുതിയതെരു നിന്നാരംഭിച്ച മാർച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. മാർച്ചിനോടനുബന്ധിച്ച് ദേശീയ കലാ സംഘം അവതരിപ്പിച്ച മേരേ പ്യാരേ ദേശ്വാസിയോം എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറി

    No comments

    Post Top Ad

    Post Bottom Ad