മുത്തൂറ്റ് ഫിനാൻസ് എംഡി ക്ക് നേരെയുണ്ടായ കല്ലേറ് ; തൊഴിലാളികളുടെ സമരം ന്യായമെന്ന് ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടറിന് നേരെ കല്ലേറുണ്ടായ സംഭവത്തെ അപലപിച്ച് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. എന്നാൽ, മുത്തൂറ്റ് തൊഴിലാളികളുടെ സമരം ന്യായമാണെന്നും മന്ത്രി പറഞ്ഞു.
കല്ലേറുണ്ടാവിനിടയായ സംഭവം എന്താണെന്ന് പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രകോപനമുണ്ടാക്കിയത് മാനേജ്മെന്‍റാണ്. ആത്മസംയമനം പാലിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാറിനെ തന്നെ ഒരു മാനേജ്മെന്‍റ് വെല്ലുവിളിക്കുകയാണ്. എന്നാല്‍, ഇക്കാര്യത്തെ വൈകാരികമായി എടുക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
നിക്ഷേപകര്‍ക്ക് ഒരു പ്രതിസന്ധിയും സംസ്ഥാനത്തില്ലെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ഇന്ന് രാവിലെ കൊച്ചി ഐജി ഓഫീസിനു മുന്നിൽ വെച്ചാണ് മുത്തൂറ്റ് എം ഡി ജോർജ്ജ് അലക്‌സാണ്ടറിന് നേരെ കല്ലേറുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ ചില്ലുകളും തകർന്നിരുന്നു.
No comments
Post a Comment