Header Ads

  • Breaking News

    ലോകകേരള സഭ: പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി



    തിരുവനന്തപുരം: ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷനിലപാട് പ്രവാസികള്‍ക്കിടയില്‍ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതാണ് ബലമെന്നും ആരുമില്ലെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

    ധൂര്‍ത്തെന്നും പാഴ്ച്ചെലവെന്നും ആരോപിച്ച് ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ  വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സമാപന പ്രസംഗം. പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പില്‍ നിന്നുളളസമലക്കം മറിച്ചിലാണ് പ്രതിപക്ഷനിലപാട്. സഹകരിക്കണമെന്ന് പലതവവണ ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷനേതാവിന് നല്‍കിയ കത്തുകള്‍ വായിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹമെന്നും പ്രതിപക്ഷം നിലപാട് മാറ്റണമെന്നും ആവശ്യപ്പെട്ടു. ലോകകേരള സഭ എല്ലാവര്‍ഷവും നടത്താനാണ് നിയമം പാസാക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷത്തെ സഹകരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സ്പീക്ക‌ര്‍. ഗ്ലോബല്‍ ഹാക്കത്തണും. പ്രഫഷണലുകളുടെ സമ്മേളനവും ഉള്‍പ്പടെ മുപ്പതിലേറെ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് രണ്ടാം സമ്മേളനം സമാപിച്ചത്.
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad