ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ച തീരുമാനത്തില്‍ മാറ്റം വരുത്തില്ലന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗഗത മന്ത്രായലയം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് അദേഹത്തിന്റെ പ്രതികരണം.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമുള്ള പൊതുവായ നിര്‍ദേശങ്ങള്‍ മാത്രമാണു കത്തിലുള്ളത്. നിയമോപദേശം സ്വീകരിച്ച ശേഷമാണ് കേരളം കേന്ദ്ര നിയമഭേദഗതി പ്രകാരമുള്ള പിഴത്തുകയില്‍ കുറവു വരുത്തിയത്. നിയമത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗപ്പെടുത്തിയാണ് കേരളത്തില്‍ പിഴത്തുകയില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവു വരുത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലന്നും മന്ത്രി പറഞ്ഞു.
അതല്ല, ഇക്കാര്യത്തില്‍ കേരളം നടത്തിയ നിയമലംഘനം എന്താണെന്നു ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രാലയം വിശദമായ കത്തു നല്കുകയാണെങ്കില് അക്കാര്യം നിയമവിദഗ്ധരുമായി ആലോചിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അത്തരമൊരു സാഹചര്യമില്ല. അതിനാല്‍ പിഴത്തുകയില്‍ കുറവ് വരുത്തിയ തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്നും നിലവിലെ സ്ഥിതി തുടരുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
No comments
Post a Comment