കൊറോണ വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല,ജാഗ്രത വേണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത വേണം, നിരീക്ഷണത്തിലുള്ളവര്‍ കര്‍ശനമായി പരിശോധനകള്‍ക്ക് വിധേയരാകണം. മുന്‍ അനുഭവങ്ങളില്‍നിന്നുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുംമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലുള്ള രോഗിയുടെ നില ഗുരുതരമല്ല. ഡിഎൻഎ ടെസ്റ്റ് കൂടി പോസിറ്റീവ് ആയാല്‍ രോഗിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കൊറോണ സംശയിച്ച് ഐസൊലേറ്റ് ചെയ്ത നാലുപേരില്‍ ഒരാളാണ്. ഇനി അഞ്ച് പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും കണ്ടെത്തി നിരീക്ഷിക്കും. ആരോഗ്യമന്ത്രി രാത്രിയോടെ തൃശൂരിലെത്തും. ദ്രുതപ്രതികരണടീം ഉടന്‍ യോഗം ചേരുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
No comments
Post a Comment