ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവർണറുടെ ഇടപെടൽ നല്ലതിനാണെന്ന് കെ ടി ജലീൽ
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടപെടൽ നല്ലതിനാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ അഭിപ്രായപ്പെട്ടു. ഗവർണറുടെ ഇടപെടലിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍റേണല്‍ അസസ്മെന്‍റിന്‍റെ പേരിൽ വിദ്യാർത്ഥികൾക്കു നേരെ അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പക പോക്കലുകൾ അവസാനിപ്പിക്കാന്‍ ഗവർണറുടെ ഇടപെടൽ സഹായിച്ചെന്ന് കെ ടി ജലീല്‍ പറഞ്ഞു. താൻ ചെയ്തത് തെറ്റാണെന്ന് ഗവർണർ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്നും ജലീൽ അഭിപ്രായപ്പെട്ടു. ബിജെപി നേതാക്കൾ പൗരത്വ നിയമ ഭേതഗതി ന്യായീകരിക്കാൻ വീടുകളിൽ എത്തുമ്പോൾ വീട്ടിൽ നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. കള്ള പ്രചാരണങ്ങളെ അസാന്നിധ്യം കൊണ്ടാണ് പ്രതിരോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
No comments
Post a Comment