Header Ads

  • Breaking News

    കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നു; യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു



    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പ്രണയക്കൊലപാതകം. തിരുവനന്തപുരം കാറക്കോണത്ത്​ കോളജ്​ വിദ്യാർത്ഥിനിയെ കഴുത്തറുത്ത്​ കൊന്ന്​ യുവാവ്​ ആതമഹത്യക്ക്​ ശ്രമിച്ചു. കാറക്കോണം സ്വദേശി അഷിത(22) ആണ്​ കൊല്ലപ്പെട്ടത്​.

    അഷിതയുടെ ആണ്‍സുഹൃത്ത്​ അനുവാണ്​ കൊല നടത്തിയത്​. അഷിതയെ കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ മുറിവേല്‍പ്പിച്ച്‌​ ആത്മഹത്യക്ക്​ ശ്രമിച്ച അനുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    കോളജ്​ വിദ്യാര്‍ഥിയായ അഷിതയും അനുവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇന്ന്​ രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌​ കയറിയ പ്രതി അഷിതയെ കടന്നുപിടിച്ച്‌​ കഴുത്തറുക്കുകയായിരുന്നു. സംഭവം നടക്കു​മ്പോൾ പെണ്‍കുട്ടിയുടെ മാതാവ്​ മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്

    No comments

    Post Top Ad

    Post Bottom Ad