Header Ads

  • Breaking News

    പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച


    തലശ്ശേരി : 
    ധര്‍മ്മടം പോലീസ് പരിധിയിലെ അണ്ടലൂരില്‍ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച . 2l പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.കൂടെ അലമാരയില്‍ സൂക്ഷിച്ച വില കൂടിയ വിദേശമദ്യവും നഷ്ടപ്പെട്ടിട്ടുണ്ട്.
    അണ്ടലൂര്‍ കാവിനടുത്ത ശ്രേയസ് വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രവാസിയായ വാഴയില്‍ സുകുമാരന്റെ വീടാണിത്.

    ഇദ്ദേഹം വിദേശത്താണ്.സുകുമാരന്റെ ഭാര്യ ടി.കെ. ശ്രീജയും രണ്ട് ആണ്‍മക്കളും ബംഗളൂരിലാണ് താമസം. മക്കളില്‍ മൂത്തവനായ സുമിത്ത് ബo ഗളൂരില്‍ ഡോക്ടറായതിനാല്‍ ഇടയ്ക് മാത്രമേ കുടു:ബം അണ്ടലൂരിലെ വീട്ടില്‍ വന്ന് താമസിക്കാറുള്ളൂ.
    രണ്ടാഴ്ച മുന്‍പ് ഒരു വിവാഹത്തിന് വന്ന ശേഷം തിരികെ പോയതായിരുന്നു. ഇന്നലെ വൈകിട്ട് വീണ്ടും എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കാണപ്പെട്ടത്.അടുക്കള വാതില്‍ കുത്തി തുറന്നാണ് മോഷണം നടന്നത്. ജനല്‍ പാളി തകര്‍ത്ത ശേഷം ഇരുമ്പ് ഗ്രില്‍സ് ഏക് സോബ്ലേഡിനാല്‍ അറുത്ത് മാറ്റിയതായി കാണപ്പെട്ടു. ധര്‍മ്മടം പോലീസും വിരലടയാള വിദഗ്ദ ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

    No comments

    Post Top Ad

    Post Bottom Ad