ചാറ്റിംഗ് നടത്തി പീഡനം; പിന്നിൽ സെക്സ് റാക്കറ്റും; കൂടുതൽ പരാതികളുമായി വിദ്യാർഥിനികൾ
തളിപ്പറമ്പ്:
പീഡനക്കേസിൽ അറസ്റ്റിലായ വാഹിദിന്റെ ചാറ്റ് വലയില്‍ എറണാകുളം, മംഗളൂരു ജില്ലയിൽ നിന്നുള്ള വിദ്യാർഥിനികളും ഉൾപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷെയര്‍ചാറ്റ് കെണിയില്‍ വീഴ്ത്തി സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മാനം കവരുന്ന കൊയ്യം പെരുന്തിലേരി സ്വദേശി എ.വി.വാഹിദിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ചൊവ്വാഴ്ച്ച രാത്രി പോലീസിന്റെ പിടിയിലാവുമ്പോള്‍ ഇയാള്‍ വടകര ലോകനാര്‍കാവ് സ്വദേശിനിയായ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുമായി ചാറ്റിംഗിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരവധി വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. വലിയ ഒരു സെക്സ് റാക്കറ്റും ഇയാള്‍ക്ക് പിറകിലുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. ചാറ്റിംഗ് വലയില്‍ കുടുക്കി ഇയാള്‍ പീഡിപ്പിച്ച വിദ്യാര്ഥിനികളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണിലൂടെയും ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതൊക്കെ പരിശോധിച്ചുവരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വാഹിദിനെ തിങ്കളാഴ്ച്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നുണ്ട്.
ഇതിനായി അപേക്ഷ സമര്‍പ്പിക്കുമെന്ന് സിഐ എന്‍.കെ.സത്യനാഥന് പറഞ്ഞു. ചാറ്റിംഗിലേക്ക് ക്ഷണിക്കുന്ന വിദ്യാര്‍ഥിനികളെക്കുറിച്ച് വളരെ നന്നായി പഠിക്കുകയും അവരുടെ കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും പെരുമാറ്റ രീതികളും നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് വലവിരിക്കുന്നത്. ചിലരെ ദിവസങ്ങളോളം നിരീക്ഷിക്കാറുണ്ടെന്നും വാഹിദ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടികളെ സ്വന്തം കാര്യത്തിന് ഉപയോഗപ്പെടുത്തിയശേഷം ഇവരുടെ നഗ്നചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിവെക്കുന്നത് ഭാവിയില്‍ ഉപയോഗപ്പെടുത്താനും തനിക്കെതിരെ പരാതിയുമായി വരാതിരിക്കാനും വേണ്ടിയാണെന്നും വാഹിദ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
No comments
Post a Comment