കൂട്ടുകാര്‍ക്കെല്ലാം ഹെല്‍മെറ്റ് സമ്മാനിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ ശ്രദ്ധേയനായി വിനോദ്കുമാര്‍
പഴയങ്ങാടി:
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ എല്ലാ കൂട്ടുകാര്‍ക്കും സൗജന്യമായി ഹെല്‍മെറ്റ് നല്‍കി ഒ.വി.വിനോദ കുമാര്‍.
മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 1990-92 പ്രീഡിഗ്രി ഫോര്‍ത്ത് ഗ്രൂപ്പ് ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കളേഴ്‌സ്-92 ലാണ് ഈ സമ്മാനവിതരണം നടന്നത്.
പൂര്‍വ്വവിദ്യാര്‍ത്ഥിയും രാജസ്ഥാനിലെ സ്പാര്‍ക്ക് ഹെല്‍മറ്റ് കമ്പനിയുടെ മാനേജിങ്ങ് ഡയരക്ടറുമായ ഒ. വി.വിനോദ്കുമാറാണ് ഹെല്‍മറ്റ് സ്‌പോണ്‍സര്‍ ചെയ്തത്.
ഇത് കൂടാതെ സംഗമ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്ലാസ്റ്റിക്കിനെതിരായ ബോധവല്‍ക്കരണാര്‍ത്ഥം കളേഴ്‌സിന്റെ ലോഗോ പതിച്ച തുണി സഞ്ചികളും സമ്മാനമായി നല്‍കി.
റോഡ് സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഐഎസ്‌ഐ മാര്‍ക്കോടു കൂടിയ സ്പാര്‍ക്ക് ഹെല്‍മറ്റ് വിതരണം പഴയങ്ങാടി അഡീഷണല്‍ എസ്‌ഐ കെ. മുരളീധരന്‍ നിര്‍വഹിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡോ. മുസാഫിര്‍ അഹമ്മദ് ഉല്‍ഘാടനം ചെയ്തു. പ്രഫ. കെ.വി ബാലന്‍, പ്രഫ.പി.വി. ജോര്‍ജ്, പ്രഫ. കെ.ജി.രമ, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കെ.പി.ശശിധരന്‍, ജീവന്‍ തോമസ്, വിവേക്, സുബോധ് എന്നിവര്‍ പ്രസംഗിച്ചു.
No comments
Post a Comment