എംജിയില്‍ ക്രമക്കേടുകളുണ്ടായത് ശ്രദ്ധക്കുറവ് കാരണം; തുറന്ന് സമ്മതിച്ച് വൈസ് ചാന്‍സിലര്‍
കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ക്രമക്കേടുകളുണ്ടായത് ശ്രദ്ധക്കുറവ് മൂലമെന്ന് തുറന്ന് സമ്മതിച്ച് വൈസ്ചാന്‍സിലര്‍ ഡോ. സാബു തോമസ്. ഇനി മുതല്‍ സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാല ഭരണത്തില്‍ അമിത സമ്മര്‍ദ്ദം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ,
സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ അമിത സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു എന്ന ഗവര്‍ണറുടേയും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്റേയും വിമര്‍ശനമുന്നയിച്ചിരുന്നു.
മാര്‍ക്ക്ദാനം, വിവാദ അദാലത്ത്, ഫാള്‍സ് നമ്ബര്‍ രേഖപ്പെടുത്തിയ ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റംഗത്തിന് ഒപ്പിട്ട് നല്‍കിയ സംഭവത്തിലൊക്കെ നോട്ടക്കുറവുണ്ടായി എന്നാണ് വൈസ് ചാന്‍സിലര്‍ സമ്മതിക്കുന്നത്.
No comments
Post a Comment