പാലക്കൂലിൽ അക്രമം.ബിജെപി, കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്.
പാനൂർ:
സിപിഎം പ്രവർത്തകർ കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അക്രമം.ബിജെപി പ്രവർത്തകനും, കോൺഗ്രസ് പ്രവർത്തകനും പരിക്ക്. പുത്തൂർ മoപ്പുരയ്ക് സമീപത്തു നിന്നും സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി തോരണങ്ങൾ കെട്ടുമ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് ബിജെപി പ്രവർത്തകനായ മoപ്പുര താഴെ കുനിയിൽ റിനീഷ് (37) നെ ഒരു സംഘം അക്രമിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ റിനീഷിനെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകനായ കുണ്ടുങ്കര പീടിക കുനിയിൽ പ്രഷീജ (40) ന് മർദ്ധനവുമേറ്റു. സിപിഎം പ്രവർത്തകനായ പാലക്കൂലിലെ നിജിൽ, രഹിത്ത്, രാഗിൽ, ഷിനിൽ എന്നിവർ അടങ്ങിയ ഇരുപതോളം പേരാണ് അക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. പാനൂർ പോലീസ് സ്ഥലത്തെത്തി.അക്രമത്തിൽ 2 സി .പി എം പ്രവർത്തകർക്കും പരുക്കുണ്ട്. ഇവരെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments
Post a Comment