നയപ്രഖ്യാപനത്തില്‍ ഗവർണർ വിയോജിപ്പ് നടത്തിയ ഭാഗം സഭാ രേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍; ഗവർണറെ തടഞ്ഞ എംഎൽഎമാർക്കെതിരെയും നടപടി ഉണ്ടാവില്ല
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ വിയോജിപ്പ് നടത്തിയ ഭാഗം സഭാ രേഖകളിലുണ്ടാവില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയ്ക്കകത്ത് ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ നിലപാട് വായിക്കുന്നതിന് മുന്നോടിയായാണ് ഗവർണർ വിഷയത്തിലുള്ള തന്റെ എതിർപ്പ് വ്യക്തമാക്കിയത്.
തുടര്‍നടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ല. പ്രസംഗത്തിന്റെ പുറത്തുള്ള കാര്യങ്ങള്‍ സാധാരണ ഗതിയില്‍ രേഖകകളില്‍ ഉണ്ടാവാറില്ല. പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. വാച്ച് ആന്റ് വാര്‍ഡ് പ്രതിപക്ഷ അംഗങ്ങളെ തടയാന്‍ ശ്രമിച്ചത് അന്വേഷിക്കും. പ്രതിഷേധം എങ്ങനെയാണ് നടത്തേണ്ടതെന്ന് പ്രതിപക്ഷം അവരുടെ ബോദ്ധ്യത്തില്‍ നിന്ന് തീരുമാനിക്കേണ്ടതാണ്. പ്രതിഷേധം ദൗര്‍ഭാഗ്യകരമായിരുന്നു. നയപ്രഖ്യാപന ദിവസം പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലായിരുന്നു - സ്പീക്കര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പരാമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലെ ഭാഗം വായിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒടുവില്‍ വഴങ്ങുകയായിരുന്നു. തന്റെ വിയോജിപ്പ് തുറന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ പൂര്‍ണമായി വായിച്ചു. പ്രതിപക്ഷം സഭയില്‍ നടത്തിയ വഴിതടയലിനും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ക്കും ഇടയിലായായിരുന്നു നയപ്രഖ്യാപനം.
No comments
Post a Comment