ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; നാല് ജില്ലകളിൽ തീരുമാനമായില്ല
തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. വി.വി. രാജേഷാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, പത്തനംതിട്ടയില്‍ അശോകന് കുളനട പ്രസിഡന്റായി തുടരും. ഇടുക്കിയില്‍ കെ.എസ്. അജി, തൃശൂര്‍ കെ.കെ. അനീഷ്, കോഴിക്കോട് വി.കെ. സജീവന് എന്നിവരെ തെരഞ്ഞെടുത്തു
കൊല്ലത്ത് ബി.ബി. ഗോപകുമാറും വയനാടില്‍ സജി ശങ്കറും വീണ്ടും തുടരും. പാലക്കാട്ട് ഇ. കൃഷ്ണദാസും തുടരും. മലപ്പുറത്ത് രവി തേലത്തും ആലപ്പുഴയില്‍ എം.വി. ഗോപകുമാറും പ്രസിഡന്റുമാരായി.
അതേസമയം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലകളില്‍ ധാരണയായില്ല. സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇതിനു ശേഷമാകും നാലു ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.
No comments
Post a Comment