Header Ads

  • Breaking News

    വാർ‌ഡ് വിഭജന ബില്ല് കരടിന് മന്ത്രിസഭയുടെ അംഗീകാരമായി



    തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള വാർ‌ഡ് വിഭജന ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരമായി. നേരത്തേ ഇതു ഓര്‍ഡിന്‍സായി ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ഒപ്പിടാതിരുന്നതോടെയാണ് ബില്ല് കൊണ്ടുവന്നത്. 30ന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോടു ശുപാർശ ചെയ്യും. 

    നടപടികൾ പൂർത്തിയാക്കാൻ 5 മാസമെങ്കിലും വേണമെന്നാണു സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ വിലയിരുത്തൽ. 2011 സെൻസസിലെ ജനസംഖ്യക്ക് ആനുപാതികമായി വാർഡ് പുനർവിഭജനത്തിനുള്ള രൂപരേഖ തയാറാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതാണ് ആദ്യ നടപടി.

    അതിർത്തികൾ നിശ്ചയിച്ചു പുതിയ വാർഡുകളുടെ കരട് പിന്നീട് പ്രസിദ്ധപ്പെടുത്തണം. പിന്നീട്  ആക്ഷേപങ്ങൾ ക്ഷണിക്കണം. 14 ജില്ലകളിലും കമ്മിഷൻ തെളിവെടുപ്പ് നടത്തേിയതിനു ശേഷമാണ് അന്തിമ വാർഡ് വിഭജന പട്ടിക പ്രസിദ്ധപ്പെടുത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ വേണം വനിത, പട്ടികജാതി, പട്ടിക വർഗ സംവരണക്രമം നിശ്ചയിക്കാൻ.

    No comments

    Post Top Ad

    Post Bottom Ad