Header Ads

  • Breaking News

    ബിസിസിഐ കരാറിൽനിന്ന്‌ എം എസ്‌ ധോണിയെ ഒഴിവാക്കി


    ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ്‌ ധോണിയെ ഒഴിവാക്കി. 27 താരങ്ങൾക്കാണ് ബിസിസിഐ വാർഷിക കരാർ നൽകിയിട്ടുള്ളത്. 
    ധോണിയുടെ വിരമിക്കലിനെപ്പറ്റി അഭ്യൂഹം തുടരുന്നതിനിടെയാണ് ബിസിസിഐയുടെ തീരുമാനം. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് ധോണി.

    നാലു വിഭാഗത്തിലും നിലവിലുള്ള ശമ്പള ഘടന തന്നെ ബിസിസിഐ നിലനിർത്തിയിട്ടുണ്ട്. വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ എ പ്ലസ് കാറ്റഗറിയിൽ തന്നെയാണുള്ളത്. 
    ഏഴു കോടിയാണ് ഇവരുടെ പ്രതിഫലം. ഓപ്പണർ കെ എൽ രാഹുലിനെ എ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകി. നവദീപ് സൈനി, മായങ്ക് അഗർവാൾ (ഇരുവരും ബി ഗ്രേഡ്), ശ്രേയസ് അയ്യർ, വാഷിംഗ് ടൺ സുന്ദർ, ദീപക് ചഹാർ എന്നിവരെയും വാർഷിക കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    ഇതിനിടയില്‍ എം.എസ് ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയരുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് താത്ക്കാലികമായി അവധിയെടുക്കുന്നു എന്നു വ്യക്തമാക്കിയാണ് ധോനി വിട്ടുനിന്നത്. എന്നാല്‍ കരാര്‍ പട്ടികയില്‍ നിന്ന് കൂടി പുറത്തായതോടെ താരം ഇനി വിരമിക്കലിലേക്ക് നീങ്ങുമെന്നാണ് സൂചന.

    No comments

    Post Top Ad

    Post Bottom Ad