സെക്കന്റുകൾക്കുള്ളിൽ പൊളിഞ്ഞ് വീഴുക നിയമലംഘനത്തിന് മേൽ കെട്ടിപ്പൊക്കിയ അമിതവിശ്വാസം
കൊച്ചി: രാജ്യം കണ്ട ഏറ്റവും വലിയ കെട്ടിടസമുച്ചയം പൊളിക്കലിന് ഇന്ന് കേരളം സാക്ഷിയാകും. എറണാകുളം ജില്ലയിലെ മരട് നഗരസഭയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച കെട്ടിട സമുച്ചയങ്ങൾ ഇന്നും നാളെയുമായി തകർന്ന് വീഴുമ്പോൾ, തകർന്ന് വീഴുന്നത് പണത്തിന്റെ മേൽ കെട്ടിപ്പൊക്കിയ നിയമ ലംഘനം കൂടിയാണ്. ഇത് പരിസ്ഥിതി സ്നേഹികൾക്ക് നൽകുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെറീന് ഇരട്ട ടവര്‍, ഗോള്‍ഡന്‍ കായലോരം, ജയിന് കോറല്‍ കേവ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ കോണ്‍ക്രീറ്റ് അവശിഷ്ടം മാത്രമാകും. ശനിയാഴ്ച തകര്‍ന്നടിയുക ഹോളിഫെയ്ത്തും ആല്‍ഫ സെറീനുമാണ്. ഞായറാഴ്ച കായലോരവും ജയിനും മണ്ണടിയും.
മരടിലെ ഫ്ലാറ്റ് കയ്യേറ്റം കണ്ടുപിടിക്കാൻ സുപ്രീംകോടതി നിയോഗിച്ച തദ്ദേശ സെക്രട്ടറി, ജില്ല കലക്ടര്‍, മരട് നഗരസഭ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി ഫ്ലാറ്റുകൾ സി.ആര്.ഇസഡ് ത്രീയിലാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്കി. ഇതോടെ, മേയ് എട്ടിന് ജസ്റ്റിസ് അരുണ്‍ മിശ്രയാണ് ചരിത്ര പ്രധാനമായ ഫ്ലാറ്റ് പൊളിക്കൽ വിധി പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ പൊളിച്ച് നീക്കലാണ് ഇതോടെ കേരളത്തിന്റെ മണ്ണിൽ നടക്കാൻ വഴി ഒരുങ്ങിയത്.
എന്നാൽ, ഇതിെനതിരെ താമസക്കാരും രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാറും പല തവണ എതിര്‍പ്പുമായി എത്തിയെങ്കിലും വിലപ്പോയില്ല. സംസ്ഥാനത്തെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി, പൊളിക്കണമെന്ന അന്ത്യശാസനം ജസ്റ്റിസ് അരുണ്‍ മിശ്ര ആവര്‍ത്തിച്ചതോടെ പ്രതിഷേധിച്ചവരെല്ലാം പിന്മാറുകയായിരുന്നു. ഇതോടുകൂടി പൊളിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി.
നാല് ഫ്ലാറ്റുകളിലെ 350ലേറെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചും നഷ്ടപരിഹാര നടപടിക്രമങ്ങള്‍ തുടങ്ങിയും പൊളിക്കല്‍ നടപടികള്‍ക്ക് വേഗമേറി. നേതൃത്വം നല്കാന് സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ നിശ്ചയിച്ചു. ഇതിനിടെ അനധികൃത ഫ്ലാറ്റ് നിര്‍മിച്ചവര്‍ക്കെതിരെയും അനുമതി നല്കിയ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥ വൃന്ദങ്ങള്ക്കെതിരെയുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നു.
No comments
Post a Comment