കരിവെള്ളൂരിൽ സർവീസിനിടെ സ്വകാര്യ ബസ് ബൈക്കിലെത്തിയ സംഘം എറിഞ്ഞു തകർത്തു; ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായത് വന്‍ദുരന്തം
പയ്യന്നൂര്‍: ബൈക്കില്‍ പിന്തുടര്ന്നെത്തിയവര് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് എറിഞ്ഞുതകര്‍ത്തു. കണ്ണൂര്‍-കാസർഗോഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുസ്മിത ബസാണ് എറിഞ്ഞു തകർത്തത്.
ഇന്നലെ രാത്രി ഒമ്പതോടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ആണൂരിലാണ് സംഭവം. ബസിനെ പിന്തുടര്ന്നെത്തിയവരാണ് അക്രമം നടത്തിയത്. കല്ലേറില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ബസ് കുഴിയിലേക്ക് മറിയാതെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അക്രമം നടത്തിയ പ്രതികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
രണ്ട് ദിവസം മുമ്പ് ഇതേ കമ്പനിയുടെ കണ്ണൂര്‍- കൊല്ലൂര്‍ മൂകാംബിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ കെഎസ്ആർടിസി ബസ് ജീവനക്കാർ മർദിച്ചെന്നു പരാതിയുണ്ടായിരുന്നു.
ഡ്രൈവർ കാസർഗോഡ് ബേവിഞ്ച തെക്കിലെ ചുത്രമൂല വീട്ടിൽ സുജിത്തിന്റെ കൈ പിടിച്ചു തിരിച്ചതിനെ തുടർന്ന് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. സുസ്മിത ബസിന്റെ സമയത്ത് തന്നെ സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി ബസും സര്‍വീസ് നടത്തുന്നതിനെ ചൊല്ലി ഇരു വാഹനത്തിലെ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു മർദനവും ഇന്നലെ ബസിനു നേരെയുണ്ടായ അക്രമവുമെന്ന് ഉടമ കാസര്‍ഗോട്ടെ എസ്.അശോകന് പറഞ്ഞു. സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നതിനെതിരെ ബസുടമ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് പരാതിയും നല്‍കിയിരുന്നു.
No comments
Post a Comment