Header Ads

  • Breaking News

    കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സ്ത്രീകൾ  രാത്രി ഇറങ്ങി നടക്കേണ്ടത്; സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി



    കൊച്ചി: റോഡ് തകർച്ചയിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാത്രി കാലങ്ങളിൽ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സർക്കാർ പറയുന്നത്. എന്നാല്‍, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സർക്കാർ സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാൻ പറയുന്നതെന്ന് കോടതി ചോദിച്ചു.

    കേരളത്തിൽ നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് കോടതി വിമര്‍ശിച്ചു. നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ വർഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കുന്നു. അങ്ങനെ റോഡ് നന്നാക്കുന്നതിനിടെ ഗുണം പലർക്കും കിട്ടുന്നു. റോഡപകടത്തിൽ മരിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു. റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികൾ ആക്കുന്നതിൽ സർക്കാരുമായി ചർച്ച നടത്താമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad