ഫുട്ബോള്‍ മത്സരത്തിന് മുന്‍പ് ഗാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്
നൂറണി: പാലക്കാട് നൂറണിയില്‍ ഫുട്ബോള്‍ മത്സരത്തിന് മുന്‍പ് ഗാലറി തകര്‍ന്ന് വീണ് നാല്‍പ്പത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അന്തരിച്ച ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ധനശേഖരണാര്‍ഥം നടത്തിയ മത്സരത്തിനിടെയാണ് സംഭവം. മൈതാനത്തിന്റെ കിഴക്കു വശത്തെ ഗാലറിയാണ് തകര്‍ന്നത്.
വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരം തുടങ്ങാന്‍ എട്ട് മണിവരെ നീണ്ടുപോയി. തുടര്‍ന്ന് മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പായി ഗാലറി തകര്‍ന്നു വീഴുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന് തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
കൂടുതല്‍ പേര് ഉളളില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.
ليست هناك تعليقات
إرسال تعليق