Header Ads

  • Breaking News

    ഗവര്‍ണറുടെ അനുമതി വാങ്ങണമെന്ന ഭരണഘടനാപരമായ ഒരു ബാധ്യതയും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് പി സദാശിവം



    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി മുന്‍ കേരളാ ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവം. കോടതിയില്‍ ഹർജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വാങ്ങണമെന്ന ഭരണഘടനാപരമായ ഒരു ബാധ്യതയും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് ജസ്റ്റിസ് സദാശിവം വ്യക്തമാക്കി.

    സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കുക എന്നത് മര്യാദയുടെയും ഉപചാരത്തിന്‍റെയും ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാറിന് സുപ്രീംകോടതിയെ സമീപിക്കാം. താന്‍ ഗവര്‍ണറായിരുന്ന കാലയളവില്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചിരുന്നു. 

    റിപ്പബ്ലിക് ദിനാഘോഷം അടക്കമുള്ള പൊതുചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുന്നതല്ലാതെ രാഷ്ട്രീയ കാര്യങ്ങളില്‍ താന്‍ അഭിപ്രായം പറയാറില്ലായിരുന്നുവെന്നും പി. സദാശിവം വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad