Header Ads

  • Breaking News

    ഹരിത കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdp5GTXbCsQ7Zj4kt9LbmeCWoenSoyKrFVe_Rzi3XGbSvJygzsBV4FBhG-xFczf7THbbYXL3l12X_Lcoq0zFnE5CRKaKINjT4R-6LAcOcYBGQOSbc4P8QwjJij2wWxdqoS-llSB5JPSOfR/s1600/1578472749240379-0.png

    എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞവര്‍ക്കും ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം മിഷന്‍ സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും.
    ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുക്കുക. മുന്‍ വിജ്ഞാപനം അനുസരിച്ച്‌ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം. ഹരിതകേരളം മിഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 2020 ജനുവരി 16 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.haritham.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2449939.

    No comments

    Post Top Ad

    Post Bottom Ad