Header Ads

  • Breaking News

    തളിപ്പറമ്പ്– മട്ടന്നൂർ വിമാനത്താവള റോഡിന് കിഫ്ബി അനുമതി


    തളിപ്പറമ്പ്:

    തളിപ്പറമ്പ്– മട്ടന്നൂർ വിമാനത്താവള റോഡിന് കിഫ്ബി അനുമതി. തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുൻപിൽ നിന്ന് ആരംഭിച്ച് അള്ളാംകുളം, സർ സയ്യിദ് കോളജ്– ഭ്രാന്തൻകുന്ന്-ചൊറുക്കള ബാവുപ്പറമ്പ-നണിച്ചേരിക്കടവ് പാലം-ചെക്യാട്ട് കാവ്-മയ്യിൽ– പാവന്നൂർമൊട്ട -കൊളോളം വരെയുള്ള വിമാനത്താവള റോഡിനാണ് അംഗീകാരമായതെന്നു ജയിംസ് മാത്യു എംഎൽഎ അറിയിച്ചു. 

    13.6 മീറ്റർ വീതിയിൽ 25.35 കിലോമീറ്റർ വരുന്ന റോഡ് 291.63 കോടി രൂപ ചെലവഴിച്ചാണു നിർമിക്കുക.
    മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ചേർന്ന കിഫ്ബി യോഗത്തിലാണു പദ്ധതിക്ക് അംഗീകാരമായത്. കൊളോളം വരെയുള്ള റോഡ് കഴിഞ്ഞാൽ 8 കിലോമീറ്ററോളം മാത്രമാണു വിമാനത്താവളത്തിലേക്ക് ഉള്ളത്. 

    റോഡ് പണി പൂർത്തിയായാൽ കാസർകോട് മേഖലയിൽ നിന്നും മലയോര മേഖലയിൽ നിന്നും ഉള്ളവർക്ക് എളുപ്പം കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരാം.ജില്ലയിൽ തന്നെ കിഫ്ബിയിൽ നിന്ന് ഇത്രയധികം ഫണ്ട് ലഭിക്കുന്ന റോഡ് വേറെ ഇല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
    ഈ സാഹചര്യത്തിൽ റോഡ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോൾ ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സാധിക്കുമെന്നും അധിക‍ൃതർ ചൂണ്ടികാട്ടി. പ്രാരംഭ പരിശോധനകൾക്കായി 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 

    ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പരിശോധന നടത്തുക. റോഡ് പണി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു 27ന് തളിപ്പറമ്പ് താലൂക്ക് ഓഫിസ് ഹാളിൽ തദ്ദേശ ഭരണസമിതി ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം എംഎൽഎയുടെ നേതൃത്വത്തിൽ ചേരും.

    No comments

    Post Top Ad

    Post Bottom Ad