നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
മുഖ്യപ്രതിയായ പൾസർ സുനി എന്ന സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോൾ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
ജയിലില്‍വെച്ച് ഗൂഢാലോചന നടത്തി പണത്തിനായി ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്റെ പരാതിയില്‍ പള്‍സര്‍ സുനി, ഒമ്പതാം പ്രതി സുനില്‍ കുമാര്‍, പത്താം പ്രതി വിഷ്ണു എന്നിവര്‍ക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. താന്‍ പ്രതിയായ കേസിനൊപ്പം ഇതിന്റെ വിചാരണയും നടത്താനാണ് വിചാരണ കോടതി തീരുമാനം.
ക്രിമിനല്‍ നടപടി ചട്ടത്തിന്റെ ലംഘനമാണിതെന്നും ഇത്തരമൊരു വിചാരണ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും ഹരജിയില്‍ വാദിക്കുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധിച്ചതിനെ തുടര്‍ന്ന് പകര്‍പ്പ് സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്നും അതിനാല്‍ പ്രത്യേകം വിസ്തരിക്കണ്ടേ കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.
No comments
Post a Comment