വെങ്ങരയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
പഴയങ്ങാടി:
വെങ്ങര പോസ്റ്റ് ഓഫിസിന് സമീപത്തെ സജ്ജീവ കോൺഗ്രസ് പ്രവർത്തകനായ കൊയക്കിൽ മനോഹരൻ (41) ട്രെയിൻ തട്ടി മരിച്ചു. ഇന്ന് വൈകീട്ട് 6.45 ഓടെ വെങ്ങരയിലേ വീടിന് സമിപത്തെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. ഭാര്യ:രമ്യ. വെങ്ങരയിലെ പരേതരായ കുഞ്ഞിക്കണ്ണൻ - കൊയക്കിൽ കുഞ്ഞാതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:ചന്ദ്രിക, ചന്ദ്രൻ,കമാരൻ, സരസ്വതി, മോഹനൻ, (മൂവരും യു.എ.ഇ)അനിത, രവികുമാർ (മലേഷ്യ) പഴയങ്ങടി പോലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി.
No comments
Post a Comment