Header Ads

  • Breaking News

    പഴയങ്ങാടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറു വയസുകാരി മരിച്ചു


    കണ്ണൂര്‍:
    തളിപ്പറമ്പില്‍ കാരുണ്യഭവനില്‍ രണ്ട് അന്തേവാസികള്‍ ഭക്ഷ്യവിഷബാധയേറ്റു മരിച്ചതിന് പുറമേ പുതിയങ്ങാടിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറുവയസുകാരി കൂടിമരിച്ചു. 

    കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില ഗുരുതരമായി തുടരുകയാണ്. 
    www.ezhomelive.com
    പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപം ഹംസ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആസാം ബര്‍പ്പിറ്റ സ്വദേശി മൊയ്തുല്‍ ഇസ്ലാമിന്റെയും അസ്മയുടെയും മകള്‍ മാസൂമയാണ് മരിച്ചത്. 

    മാതാവ് അസ്മ (25) യുടെയും സഹോദരങ്ങളായ ഹസീന (3), മാജിദുല്‍ (ഏഴ്) എന്നിവരുടെയും നില ഗുരുതമായി തുടരുകയാണ്.
    വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. 

    പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതാണ് വിഷബാധയേല്‍ക്കാന്‍ കാരണമെന്ന് കരുതുന്നു. ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിയും തലകറക്കവും കാരണം നാലുപേരും തളര്‍ന്നു വീഴുകയായിരുന്നു. 

    ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. 

    മറ്റു മൂന്നുപേര്‍ക്കും അടിയന്തിര ചികിത്സ നല്‍കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

    വാർത്തകൾ തത്സമയം ലഭിക്കാൻ ഏഴോം ലൈവ് ന്യൂസ്‌ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

    https://chat.whatsapp.com/EeNcOHNYWZE2ZAoSJncxSp

    https://chat.whatsapp.com/CTQ8eACpa7CIEzghiJsDH0


    🔴 Android App Download Now


    https://play.google.com/store/apps/details?id=ezhome.live

    No comments

    Post Top Ad

    Post Bottom Ad