മനുഷ്യമഹാ ശൃംഖല ; കണ്ണൂരില്‍ എല്‍ ഡി എഫിനെ പോലും ഞെട്ടിച്ച് വന്‍ജനപങ്കാളിത്തം
മതാടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കുന്ന നിയമത്തിനെതിരെ നടന്ന മനുഷ്യമഹാ ശൃംഖലയിൽ കണ്ണൂർ ജില്ലയിൽ സി.പി.എമ്മിനെ ഞെട്ടിച്ച ജനപങ്കാളിത്തം. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ നാല് മണിക്ക് തന്നെ ശൃംഖലയിൽ അണിനിരന്നിരുന്നു.
മൂന്നു ലക്ഷം പേർ അണിനിരക്കുമെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ കണക്ക് കൂട്ടലെങ്കിലും നാലര ലക്ഷത്തോളം പേരെങ്കിലും എത്തിയതായാണ് ഇന്റലിജൻസ് വൃത്തങ്ങളുടെ കണക്ക് കൂട്ടൽ. ജില്ലയിൽ 84 കിലോമീറ്റർ ദൂരത്തിൽ കാലിക്കടവ് മുതൽ തെക്കേ അതിർത്തിയായ പൂഴിത്തല വരെയാണ് ശ്യംഖല നടന്നത്.
വടക്കൻ അതിർത്തിയായ കാലിക്കടവിൽ ആദ്യ കണ്ണിയായി ടി ഐ മധുസൂദനൻ പങ്കെടുത്തപ്പോൾ, സാഹിത്യകാരൻ എം മുകുന്ദൻ പൂഴിത്തലയിലെ അവസാന കണ്ണിയായി.
മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. എ.എൻ ഷംസീർ എംഎൽഎ, കഥാകൃത്ത് ടി പത്മനാഭൻ , ബെർലിൻ കുഞ്ഞനന്തൻ നായർ, രാജു കാട്ടുപുനം തുടങ്ങി നിരവധി പ്രമുഖർ ശ്യംഖലയിൽ ഭാഗമായി.
തീവ്ര മതസംഘടനകളെ നേരത്തെ തന്നെ ശൃംഖലയിൽ നിന്ന് ഒഴിവാക്കിയിരുന്നു. തദ്ദേശ സ്വയം ഭരണങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ ഡി എഫിന് അനുകൂലമായ തരംഗമാണ് കേരളത്തിൽ ഇപ്പോഴുള്ളത്.
No comments
Post a Comment