Header Ads

  • Breaking News

    മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ മറന്നു; ഡ്രൈ ഡേ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വി എം സുധീരൻ



    തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് വി എം സുധീരൻ. മദ്യശാല ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് വി എം സുധീരൻ പറഞ്ഞു. മദ്യലഭ്യത കുറയ്ക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ മറന്നെന്നും വി എം സുധീരൻ കുറ്റപ്പെടുത്തി.

    സംസ്ഥാനത്തെ ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ധാരണയായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തിൽ ഈ പ്രഖ്യാപനമുണ്ടായേക്കും. ഒന്നാം തീയതി മദ്യ വിൽപന തടയുന്നത് പ്രഹസനമായി മാറിയെന്ന സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തിൽ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം.

    മാസവസാനമായ 30, 31 തീയതികളിലാണ് ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നതെന്ന വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ സംബന്ധിച്ച പുനർവിചിന്തനം. വിനോദ സഞ്ചാര ഐടി മേഖലയിലടക്കം തീരുമാനം പുത്തനുണർവ് നൽകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. സർക്കാർ നേരത്തെ സൂചന നൽകിയ പബ്ബുകൾ, മൈക്രോബ്രൂവറികൾ എന്നിവയ്ക്കും മദ്യനയത്തിൽ പ്രവർത്തനാനുമതി നൽകിയേക്കും.

    No comments

    Post Top Ad

    Post Bottom Ad