നിയമസഭ സമ്മേളനം ഇന്ന് മുതൽ; സിഎഎ പരാമർശങ്ങൾ ഒഴിവാക്കി ഗവർണർ നയം പ്രഖ്യാപിക്കും
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്.
രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവര്‍ണര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9നാണ് നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗങ്ങള്‍ വായിക്കില്ലെന്ന് ഗവര്‍ണര്‍ രേഖാമൂലം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാറിെന്റ നയവും പരിപാടിയും മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്. അതിെന്റ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. നയപ്രഖ്യാപന പ്രസംഗത്തിെന്റ 18ാം ഖണ്ഡികയിലാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
എല്ലാ രേഖകളും ഇലക്‌ട്രോണിക് രൂപത്തില്‍ എംഎല്‍എമാര്‍ക്കു ലഭിക്കുന്ന ഇ-നിയമസഭ പദ്ധതിയുടെ ആദ്യ സമ്മേളനമാണിത്.
വായിച്ചു കഴിയുന്ന ഓരോ പേജും മേശപ്പുറത്തെ സ്ക്രീനില്‍ കാണാം ((ഉദാ: 8-ാം പേജാണ് വായിക്കുന്നതെങ്കില്‍ 7-ാം പേജാകും സ്ക്രീനില്‍). രേഖയുടെ രഹസ്യസ്വഭാവം കാക്കുന്നതിനാണ് ഈ രീതി.
നേരത്തെ പ്രസംഗത്തിന്‍റെ പകര്‍പ്പിനായി ഗവര്‍ണറുടെ നയപ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് അവതരണവും തീരും വരെ നിയമസഭാംഗങ്ങള്‍ കാത്തിരിക്കണമായിരുന്നു.
No comments
Post a Comment