Header Ads

  • Breaking News

    സ്വവര്‍ഗ വിവാഹം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി ഹൈക്കോടതി



    കൊച്ചി: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി ഹൈക്കോടതി . സ്വവര്‍ഗ ദമ്പതികളായ നികേഷും സോനുവുമാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
     
    ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിന്റെ സാധുത നിശ്ചയിക്കുന്ന സ്പെഷ്യല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് എടുത്ത് കളയണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇതിനു പുറമേ വരനും വധുവും തമ്മിലായിരിക്കണം വിവാഹമെന്ന് വ്യവസ്ഥ ചെയ്യുന്ന രണ്ട്, മൂന്ന്, നാല് ഷെഡ്യൂളുകളും ഒഴിവാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

    സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗ വിവാഹത്തിന് തടസ്സമാകുന്ന സ്പെഷ്യല്‍ മാരേജ് ആക്ടിലെ വകുപ്പുകള്‍ സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. മതാചാരപ്രകാരം വിവാഹം നടത്തിയെങ്കിലും സ്വവര്‍ഗ വിവാഹമായതിനാല്‍ സാക്ഷ്യപത്രം ലഭിച്ചില്ലെന്നും ഇവരുടെ ഹരജിയില്‍ പറയുന്നു. 

    No comments

    Post Top Ad

    Post Bottom Ad