തലശേരി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു
തലശേരി:
തലശേരി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. കന്യകമാരായ പെണ്‍കുട്ടികളെ സമ്പന്നരിലേക്കെത്തിക്കുന്ന അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റുകളെ കുറിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘം അന്വഷണമാരംഭിച്ചിട്ടുള്ളത്. കമ്മീഷന് വ്യവസ്ഥയില്‍ പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് പരിചയപ്പെടുത്തുന്ന സെക്സ് റാക്കറ്റിലെ ഏജന്റുമാരായ യുവതികളെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
യുവതിയായ ഏജന്റിന്റെ കെണിയില്‍ പെട്ട് അതിസമ്പന്നന്റെ ഓഫീസില്‍ ജോലിക്കായി എത്തിയ പതിനെട്ടുകാരിയെ സമ്പന്നന് കടന്നു പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അതിക്രമത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും.
പരാതിക്കില്ലെന്ന് പെണ്‍കുട്ടിയും രക്ഷിതാക്കളും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ബോധവത്കരണത്തിലൂടെ പെണ്‍കുട്ടിയെ നിയമ നടപടിക്ക് സജ്ജമാക്കാന്‍ വനിത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പരാതി കൊടുക്കാതിരിക്കുന്ന ഇരകളാണ് ഇത്തരം പീഢനവീരന്മാര്ക്ക് തണലാകുന്നതെന്ന് വനിത സംഘടനാ നേതാക്കള്‍ പറയുന്നു.
പ്രവാസ ലോകത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടീശ്വരനായി നാട്ടിലെത്തുകയും നഗരത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ പണിതുയര്‍ത്തുകയും ചെയ്ത വ്യപാരിയുടെ പീഡനത്തിരയായിട്ടുള്ള പെണ്‍കുട്ടികളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇയാളുള്പ്പെടെയുള്ള സമ്പന്നരുടെ പ്രത്യേക സംഘമാണ് കന്യകമാരെ തേടാന്‍ ഏജന്റുമാരെ രംഗത്തിറക്കിയിട്ടുള്ളത്. നിര്‍ധന വീടുകളിലെ പെണ്‍കുട്ടികളാണ് ഈ സംഘത്തിന്റെ കെണിയില്‍ പെടുന്നത്. പെണ്‍കുട്ടികളുടെ വീട്ടിലെ സാഹചര്യം മനസിലാക്കി ജോലിക്കെന്ന വ്യാജേന സമ്പന്നന്മാരുടെ ഓഫീസുകളില്‍ എത്തിക്കലാണ് യുവതികളടങ്ങിയ സെക്സ് റാക്കറ്റിന്റെ ദൗത്യം.
ليست هناك تعليقات
إرسال تعليق