“പുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയായാൽ അത് ഉറക്കെ വിളിച്ചു പറയാൻ അവരെ പ്രാപ്തരാക്കണം” സണ്ണി ലിയോൺ
2011ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമാരംഗത്തും എത്തി.കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലര്‍ ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി.പിന്നീട് 2013ല്‍ ജാക്‌പോട്ട്, 2014ല്‍ റാഗിണി എം. എം.സെ് 2, 2015ല്‍ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.ചലച്ചിത്രാഭിനയിത്തിനുപുറമെ സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ്.ലോസ് അഞ്ചലോസില്‍ നടത്തിയ റോക് ആന്റ് റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് നല്‍കിയിരുന്നു.കൂടാതെ വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ പുരുഷന്മാർ ലൈംഗിക അതിക്രമത്തിന് ഇരയായാൽ തുറന്നു പറയുവാൻ അവരെ പ്രാപ്തരാക്കണം എന്ന് പറഞ്ഞിരിക്കുകയാണ് താരം.
www.ezhomelive.comപുരുഷന്മാര്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുമ്പോള്‍, ഇതെല്ലാം അത്ര വലിയ കാര്യമാണോ എന്നായിരിക്കും പലരുടേയും ചിന്ത. എന്നാല്‍ ഈ മനോഭാവം മാറണം ഉറക്കെ പറയണം. ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്, അല്ലെങ്കില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതിനെ കുറിച്ച് സ്ത്രീകളാണ് കൂടുതല്‍ തുറന്നു സംസാരിക്കുന്നത്. പക്ഷേ ഇത്തരം അനുഭവങ്ങള്‍ പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ട്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവന്‍ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും സമീപനം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കില്‍ അതേക്കുറിച്ച് ഉറക്കെപ്പറയാന്‍, അതേക്കുറിച്ച് ബോധവാന്മാരാകാന്‍, അത് ശരിയല്ല എന്ന് പറയാന്‍ അവര്‍ പ്രാപ്തരാകണം’.
No comments
Post a Comment