Header Ads

  • Breaking News

    പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ;  പരസ്യവിമര്‍ശനം നടത്താതെ നേതാക്കള്‍



    ന്യൂഡൽഹി:  പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ വോട്ട് ചെയ്യാത്തതില്‍ ബിജെപിക്കുള്ളിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പരസ്യവിമര്‍ശനം നടത്താതെ നേതാക്കള്‍. ഒ രാജഗോപാല്‍ മുതിർന്ന നേതാവാണെന്നും അദ്ദേഹം സ്വീകരിച്ച നടപടികളെ എങ്ങനെ ന്യായീകരണം എന്ന് താന്‍ പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ഒ രാജഗോപാലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പ്രതികരണത്തിനപ്പുറം മറ്റൊന്നും അറിയില്ലെന്നും മുരീളധരൻ പറഞ്ഞു.

    നിയമസഭയിൽ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത് മന:പ്പൂർവ്വമാണെന്നാണ് ഒ രാജഗോപാലിന്‍റെ വിശദീകരണം. സഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയരുന്നതിനിടെയാണ് രാജഗോപാൽ വിശദീകരണവുമായി രംഗത്തെത്തിയത്. ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം എടുത്തുകളഞ്ഞ കേന്ദ്രത്തിന്റെ നടപടിയോട് യോജിപ്പില്ലെന്നും രാജഗോപാൽ വ്യക്തമാക്കി.
     

    No comments

    Post Top Ad

    Post Bottom Ad