Header Ads

  • Breaking News

    “കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലാന്ന് വാശിയുള്ള പെങ്കൊച്ച്!” അശ്വതിയുടെ പഴയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ


    വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുമായിട്ടാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകരുടെ മനം കവർന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാള്‍ കൂടിയാണ് അശ്വതി. കോമഡി സൂപ്പര്‍നൈറ്റ് എന്ന ചാനല്‍ പരിപാടിയിലൂടെയാണ് അശ്വതി ശ്രദ്ധിക്കപെടുന്നത്. അശ്വതി റൗണ്ട് എന്ന പേരില്‍ ആരംഭിച്ച രസകരമായ ചോദ്യോത്തര പരിപാടി ഏറെ തരംഗമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി രസകരമായ പല കാര്യങ്ങളും തുറന്ന് പറയാറുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമേ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും അശ്വതി അവതാരകയായിട്ട് എത്താറുണ്ട്.
    സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അശ്വതിയുടെ ഫോട്ടോകൾക്കും ക്യാപ്ഷനുകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ പോസ്റ്റിന് കമന്റിടുന്ന ആരാധകര്‍ക്ക് മറുപടി കൊടുക്കാനും അശ്വതി തയ്യാറാവാറുണ്ട്. അശ്വതി പങ്ക് വെച്ച പഴയൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. “കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജിൽ …അവളൊക്കെ ഇപ്പൊ എവിടാണാവോ !! 😁😁” എന്ന ക്യാപ്ഷനോട് കൂടിയാണ് അശ്വതി ഫോട്ടോ പങ്ക് വെച്ചിട്ടുള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad