ബസിന്റെ ചവിട്ടുപടിയില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കോട്ടയം: മണര്‍കാട് ബസിന്റെ ചവിട്ടുപടിയില്‍നിന്ന് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെള്ളൂര്‍ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മണര്‍കാട് പള്ളിക്കവലയിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ബസിൽ കയറുന്നതിനിടെ വീണ് ഇവരുടെ കാലിലൂടെയാണ് പിന്‍ചക്രം കയറിയിറങ്ങിയിരുന്നു. ഇതേതുടർന്ന് അന്നമ്മയുടെ വലതുകാല്‍ മുറിച്ചു മാറ്റിയിരുന്നു. കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ കയറവെയാണ് അപകടം.
ليست هناك تعليقات
إرسال تعليق