തലശേരി-പാനൂർ മേഖലയിൽ രാഷ്ട്രീയ സംഘർഷത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ തലശേരിയിൽ ബോംബേറ്
തലശേരി:
തലശേരി-പാനൂർ മേഖലയിൽ രാഷ്ട്രീയ സംഘർഷത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ തലശേരിയിൽ ബോംബേറ്. ഇന്നു പുലർച്ചെ 1.20ഓടെ തലശേരി ടെന്പിൾ ഗേറ്റ് പുതിയ റോഡിനു സമീപം ബിജെപി പ്രവർത്തകനായ തിരുവോത്ത് വീട്ടിൽ വിനോദിന്റെ വീടിനു മുന്നിലാണ് ബോംബേറുണ്ടായത്.
ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നതാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തലശേരി, ന്യൂമാഹി എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തലശേരി, ന്യൂമാഹി, ചൊക്ലി, കൊളവല്ലൂർ, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ സിപിഎം-ബിജെപി സംഘർഷത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചതിനു പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായിട്ടുള്ളത്.
No comments
Post a Comment