Header Ads

  • Breaking News

    കണ്ണൂരില്‍ പാക് പൗരത്വമുള്ള ദമ്പതികളുടെ മകന്‍ പൗരത്വത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട് ; സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി രജിസ്‌ട്രേഷന്‍ തുടങ്ങി


    പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ, സംസ്ഥാനത്തും പൗരത്വ നിയമ ഭേദഗതി രജിസ്‌ട്രേഷന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റില്‍ മൂന്നു സെറ്റ് അപേക്ഷകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ പൗരത്വമുള്ള ദമ്പതികളുടെ മകനാണ് അപേക്ഷിച്ചത്. പാക് പൗരത്വമുള്ള മാതാപിതാക്കള്‍ 2008-ല്‍ തിരിച്ചു പോയതിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചരിക്കുന്നത്. ജനുവരി 24-നായിരുന്നു രജിസ്‌ട്രേഷന്‍ നടപടി.
    നിയമത്തിലെ ചട്ടങ്ങള്‍ പുറത്തു വരും മുമ്പേ പുതിയ അപേക്ഷയില്‍ 7-ാം നമ്പര്‍ കോളത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. 7(അ) കോളത്തിലാണ് സിഎഎ പ്രകാരമുള്ള ഭേദഗതി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണോ; ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന മതത്തിലാണോ എന്നീ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു വരെ ഇങ്ങനെയൊരു ചോദ്യമോ കോളമോ ഉണ്ടായിരുന്നില്ല.
    അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വ്യക്തത വരുത്തുമെന്ന് എം.എം ആരിഫ് എം.പി പറഞ്ഞു. ‘മാതൃഭൂമി ന്യൂസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad