പൗരത്വ നിയമ ഭേദഗതി: നിയമസഭയില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പാര്‍ട്ടി നിലപാടെന്ന് ഒ രാജഗോപാല്‍
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം അവതരപ്പിച്ചപ്പോള്‍ നിയമസഭയില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പാര്‍ട്ടി നിലപാടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ബിജെപി ദേശീയ നേതൃത്വം അത് അംഗീകരിക്കുകയും തന്നെ അനുമോദിക്കുകയും ചെയ്തു.പാര്‍ട്ടിയിലെ എതിര്‍ശബ്ദങ്ങള്‍ കാര്യങ്ങള്‍ വ്യക്തമായി അറിയാത്തവരുടേതാണെന്നുംഎന്തിനും കുറ്റം കാണുന്ന ചിലര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഒ രാജഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍എതിര്‍ത്ത് വോട്ട് ചെയ്യാത്തതിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്ന് തനിക്കൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല, പാര്‍ട്ടിയുമായി ചര്‍ച്ചയും നടന്നിട്ടില്ല. പ്രമേയം ദേശവിരുദ്ധമാണെന്ന് സഭയിലെ തന്റെ പ്രസംഗത്തിലുണ്ട്.
അവസാനം ഞാന്‍ എതിര്‍ക്കുന്നു എന്ന് പറയേണ്ടതിന്റെ ആവശ്യമില്ല. ബിജെപി എംഎല്‍എ കൂടി ഉള്‍പ്പെടുന്ന സഭ ഐകകണ്‌ഠേനയല്ലേ പ്രമേയം പാസാക്കിയത് എന്ന ചോദ്യത്തിന് ചുരുക്കി വിവരിക്കുമ്പോള്‍ അങ്ങനെ തെറ്റിധാരണ വരുമെന്ന് ഒ രാജഗോപാല്‍ മറുപടി പറഞ്ഞു.
No comments
Post a Comment