തന്നെ വിജിലന്‍സ് കേസില്‍ കുടുക്കിയതിന്റെ കര്‍മഫലമാണ് ജേക്കബ് തോമസ് അനുഭവിക്കുന്നത്; കെ ബാബു
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് വിജിലന്‍സ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലെന്ന് കെ ബാബു. ഗൂഡാലോചനയ്ക്കുപിന്നിലുള്ള മഹാന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. തന്നെ വിജിലന്‍സ് കേസില്‍ കുടുക്കിയതിന്റെ കര്‍മഫലമാണ് ജേക്കബ് തോമസ് അനുഭവിക്കുന്നതെന്ന് ബാബു പറഞ്ഞു. അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഒാഫിസില്‍ വിളിച്ചുവരുത്തിയാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് 2018ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ബാബുവിനെ വിളിച്ചുവരുത്തിയത്.
2001 ജൂലൈ ഒന്നു മുതൽ 2016 മേയ് മൂന്നു വരെയുള്ള കാലയളവിലെ ബാബുവിന്റെ സ്വത്തു വിവരങ്ങളാണു വിജിലൻസ് അന്വേഷിച്ചത്. വരുമാനത്തെക്കാൾ 49.45 ശതമാനം അധികം സ്വത്തു സമ്പാദിച്ചെന്നാണു കുറ്റപത്രത്തിൽ ആരോപിക്കുന്നത്. വിജിലന്‍സ് കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
No comments
Post a Comment