Header Ads

  • Breaking News

    പോക്​സോ കേസ്​ പ്രതിയായ അധ്യാപകന്റെ അറസ്​റ്റ്​ ആവശ്യപ്പെട്ട്​ വിദ്യാർത്ഥികളുടെ സമരം



    കോഴിക്കോട്​: പോക്​സോ കേസില്‍ പ്രതി ചേര്‍ത്ത അധ്യാപകനെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് സ്​കൂളിന്​ മുന്നില്‍​ വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം. കോഴിക്കോട്​ ഹിമായത്തുല്‍ ഇസ്​ലാം ഹയര്‍സെക്കന്‍ഡറി സ്​കൂളിലാണ്​ വിദ്യാര്‍ഥികളുടെ ഉപവാസ സമരം നടക്കുന്നത്​.

    വിദ്യാര്‍ഥികളോട്​ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ്​ നടപടി എടുത്തില്ലെന്നും പരാതി നല്‍കിയ വിദ്യാര്‍ഥിയെ സ്​കൂള്‍ അധികൃതര്‍ ഭീഷണിപ്പെടു​ത്തുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു​.

    മൂന്ന്​ മാസം മുൻപാണ് സ്​കൂളിലെ ബോട്ടണി അധ്യാപകനെതിരെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജില്ലാ പൊലീസ്​ മേധാവിക്ക്​ പരാതി നല്‍കിയത്​. ചില വിദ്യാര്‍ഥിനികളോട്​ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും അധ്യാപകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ശരീര ഭാഗങ്ങളില്‍ സ്​പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നുമാണ്​ പരാതി.

    അധ്യാപകനെ സ്​കൂളില്‍ നിന്ന്​ സസ്​പെന്‍ഡ്​ ചെയ്​തിട്ടു​ണ്ടെന്ന്​ പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ അറസ്​റ്റ്​ ചെയ്യാന്‍ പൊലീസ്​ തയാറായിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad