ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കേന്ദ്ര സർക്കാറിന്റെ അനുമതി
ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കേന്ദ്ര സർക്കാറിന്റെ അനുമതി. ചന്ദ്രയാൻ മൂന്ന് ദൗത്യം 2021ൽ നടത്താനാണ് ശ്രമമെന്ന് ഐഎസ്ആർഒ മേധാവി കെ ശിവൻ പറഞ്ഞു. സോഫ്റ്റ് ലാൻഡിംഗിനിടെ വിക്രം ലാൻഡറിന്റെ വേഗം ക്രമീകരിക്കാൻ കഴിയാതെ പോയതാണ് ചന്ദ്രയാൻ രണ്ടിന്റെ പരാജയ കാരണം. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററിന്റെ പ്രവർത്തനം മികച്ച രീതിയിലാണെന്നും കെ ശിവൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
www.ezhomelive.com
No comments
Post a Comment