മരടിൽ ഫ്ലാറ്റ് പൊളിക്കൽ രണ്ടാം ദിനം: ഏറ്റവും വലിയ ഫ്ലാറ്റ് ഇന്ന് നിലംപൊത്തും
കൊച്ചി: മരടില്‍ അവശേഷിക്കുന്ന രണ്ട് അനധികൃത ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ക്കും. ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് പൊളിക്കുക. ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോള്‍ഡന്‍ കായലോരേം ഉച്ചക്ക് രണ്ട് മണിക്കും പൊളിച്ച് നീക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
മരടില്‍ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്‌ലാറ്റുകളില്‍ കൂടുതല്‍ വെല്ലുവിളി ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റാണ്. താരതമ്യേന കൂടുതല്‍ പഴക്കം ചെന്ന ഫ്‌ലാറ്റ് കെട്ടിടത്തില്‍ 15 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്‌ഫോടനം നടത്താനാണ് ശ്രമം. 16 നിലകളുള്ള ഗോള്‍ഡന്‍ കായലോരത്തിന് 51 മീറ്ററാണ് ഉയരം. ഉച്ചകഴിഞ്ഞു രണ്ടിനാണ് ഇവിടെ സ്ഫോടനം നടക്കുക. ആറ് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ഇന്ന് രാവിലെ പൊളിക്കുന്ന ജെയിന്‍ കോറല്‍കോവില്‍ 400 കിലോ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. 51 മീറ്റര്‍ ഉയരമുള്ള ജെയിനില്‍ 16 നിലകളാണുള്ളത്. രാവിലെ 11നാണ് ഇവിടെ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡില്‍ കെട്ടിടം നിലംപൊത്തുമെന്നാണ് റിപ്പോര്‍ട്ട്.
No comments
Post a Comment